ആലുവ | മോഫിയയുടെ മരണത്തില്‍ സി ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് രാവിലെ 11ന് റൂറല്‍ എസ് പി ഓഫീസ് ഉപരോധിക്കും. ആലുവ പോലീസ് സ്‌റ്റേഷനു മുമ്പിലാണ് കോണ്‍ഗ്രസ് സമരം തുടരുന്നത്. സമരം നടത്തുന്ന ജനപ്രതിനിധികളെ കാണാന്‍ മോഫിയയുടെ മാതാവ് പോലീസ് സ്‌റ്റേഷനു മുമ്പിലെത്തി.
സി ഐ. സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി. ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും പോലീസ് സ്‌റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
source https://www.sirajlive.com/mofia-39-s-death-the-rural-sp-office-will-be-cordoned-off-today-marking-the-second-day-of-the-congress-strike.html
إرسال تعليق