ന്യൂഡല്‍ഹി | സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം എന്ന ആവശ്യമുയര്‍ത്തി ആര്‍ എസ് എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. സാമൂഹ്യ മാധ്യമങ്ങള്‍ അരാജകത്വം വളര്‍ത്തുന്നുവെന്നും അതിനാല്‍ ഇവ നിരോധിക്കാനുള്ള വഴികള്‍ തേടണമെന്നുമാണ് ഗുരുമൂര്‍ത്തിയുടെ ആവശ്യം. ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ പത്ര സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് ഒരു തടസ്സമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ചൈന സാമൂഹ്യ മാധ്യമങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്രീംകോടതി സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ നമുക്ക് അത് നിരോധിക്കുക പോലും വേണ്ടിവരും. ഫേസ്ബുക്ക് ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ. മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായും ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി.
ആര്‍ എസ് എസ് സൈദ്ധാന്തികനും തമിഴില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ വാരികയായ തുഗ്ലകിന്റെ എഡിറ്ററുമാണ് എസ് ഗുരുമൂര്‍ത്തി.
source https://www.sirajlive.com/rss-ideologue-calls-for-ban-on-social-media.html
إرسال تعليق