സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള കനത്ത മഴ തുടരും

തിരുവനന്തപുരം | സംസ്ഥാനത്ത് ഇടിമിലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ശക്തമായ ചിലയിടങ്ങളില്‍ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പതിനൊന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് ഉയര്‍ന്ന തിരമാല്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്.

 

 

 



source https://www.sirajlive.com/heavy-rains-with-thunderstorms-will-continue-in-the-state.html

Post a Comment

أحدث أقدم