കൃഷ്ണഗിരി | തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വാഹനാപകടം. കെ എസ് ആര്‍ ടി സി സ്‌കാനിയ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഹരീഷ് കുമാറിന് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
തിരുവനന്തപുരം-ബെംഗളൂരു കെ എസ് ആര്‍ ടി സി ബസാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെ ലോറിക്ക് പിറകില്‍ ഇടിച്ചത്. സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിക്ക് ഏഴ് കിലോമീറ്റര്‍ മുമ്പായാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവറുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
source https://www.sirajlive.com/ksrtc-bus-collides-with-lorry-at-krishnagiri-in-tamil-nadu-serious-injury-to-driver.html
إرسال تعليق