കൊച്ചി | മോഫിയ പര്‍വീന്റെ ആത്മഹത്യയില്‍ പരാമര്‍ശിക്കപ്പെട്ട ആലുവ സി ഐ സി എല്‍ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. ഗാര്‍ഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സി ഐ അപമാനിച്ചെന്നാണ് പരാതി. സി ഐ വളരെ സ്ത്രീ വിരുദ്ധമായാണ് തന്നോട് പെരുമാറിയതെന്നും രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടിവന്നെന്നും ആലുവ സ്വദേശിനിയായ മറ്റൊരു യുവതി മാധ്യമങ്ങളോട് പ്രഞ്ഞു. ‘എടീ’ എന്ന് വിളിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറഞ്ഞു.
പരാതി കേള്‍ക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയായിരുന്നു സി എയുടെ പ്രതികരണങ്ങള്‍. ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചത്. രാത്രി 12 മണിയായിട്ടും ഇറങ്ങിപ്പോടീ എന്നാണ് പറഞ്ഞത്. വനിതാ സെല്‍ അന്വേഷിക്കാത്ത സാഹചര്യത്തിലാണ് സി ഐയെ സമീപിച്ചത്.
മധ്യസ്ഥ ചര്‍ച്ച നടന്ന ദിവസം ആത്മഹത്യ ചെയ്ത മോഫിയ പര്‍വീനിനെ പോലീസ് സ്റ്റേഷനില്‍വെച്ച് കണ്ടിരുന്നു. മോഫിയ മാനസികമായി തളര്‍ന്നിരുന്നെന്നും യുവതി പറഞ്ഞു.
source https://www.sirajlive.com/more-complaints-against-aluva-ci-sudhir.html
إرسال تعليق