കോഴിക്കോട് | കോഴിക്കോട്ട് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ നിന്നെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവൂര്‍ സ്വദേശിനിയായ ഇരുപത്തി ഒമ്പതുകാരിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നത്.
ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ പതിനേഴിനാണ് യുവതി രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
രോഗമുക്തി നേടിയ യുവതി ആശുപത്രി വിട്ടു. മറ്റാര്‍ക്കും ലക്ഷണങ്ങളില്ല.
source https://www.sirajlive.com/kozhikode-sika-virus-outbreak-again.html
إرسال تعليق