ഷാപ്പില്‍ സംഘര്‍ഷം; വീട്ടില്‍ കയറി വെട്ടി

കോട്ടയം | കോട്ടയം ചിറക്കടവില്‍ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സാമ്പത്തിക തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന. ഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ കയറിയാണ് ആക്രമണമുണ്ടായത്. ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



source https://www.sirajlive.com/clash-in-shop-cut-into-the-house.html

Post a Comment

أحدث أقدم