പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥില്‍

ഡെറാഡൂണ്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി. 2013ലെ പ്രളയത്തില്‍ തകര്‍ന്ന ആദിശങ്കരാചാര്യയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ക്ഷേത്രത്തിലെ പൂജാരികളുമായി സംസാരിച്ച ശേഷം ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി 130 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. അടിസ്ഥാന സൗകര്യ മേഖലയിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

രാവിലെ എട്ട് മണിയോടെയാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. തുടര്‍ന്ന് കേദാര്‍നാഥിലെത്തിയ അദ്ദേഹം ശങ്കരാചാര്യരുടെ സമാധിസ്ഥലം നാടിന് സമര്‍പ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജകളും മറ്റും പൂര്‍ത്തിയാക്കിയായിരുന്നു പ്രതിമ അനാച്ഛാജദന. കേദാര്‍നാഥില്‍ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്യും.

 

 



source https://www.sirajlive.com/prime-minister-narendra-modi-in-kedarnath.html

Post a Comment

Previous Post Next Post