ശ്രീനഗര്‍ | ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിവെപ്പിലാണ് ബന്ദിപ്പോര സ്വദേശിയായ മുഹമ്മദ് ഇബ്രാംഹിം ഖാന്‍ കൊല്ലപ്പെട്ടത്. ശ്രീ നഗറിലെ ബോഹ്‌റി കടാല്‍ മേഖലയില്‍ വെച്ചാണ് ഭീകരര്‍ വധിച്ചത്.
മഹാരാജ് ഗഞ്ചില്‍ ഒരു കടയിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഇബ്രാഹിം. സംഭവത്തില്‍ ജമ്മു കാശ്മീര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
source https://www.sirajlive.com/a-local-was-killed-in-a-terrorist-attack-in-jammu.html
إرسال تعليق