യോഗിക്കെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍

ന്യൂഡല്‍ഹി | അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ യോഗി മത്സരിച്ചാലും അവിടെ എതിരായി മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ എത്തുക എന്നുള്ളത് തന്നെ സംബന്ധിച്ച് പ്രധാനമല്ല. യോഗി നിയമസഭയില്‍ ഉണ്ടാവാന്‍ പാടില്ല എന്നതാണ് തന്റെ ലക്ഷ്യം. അതിനാല്‍ യോഗിക്കെതിരെ ഏത് മണ്ഡലത്തിലായാലും താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാധ്യമായ എല്ലാ മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തും. ദലിത്, മുസ്ലിം, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കും തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യ നാഥ് അടുത്ത തിരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കും എന്നത് വ്യക്തമല്ല. ഇപ്പോള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമാണ് യോഗി.



source https://www.sirajlive.com/chandrasekhar-azad-rao-announces-candidature-against-yogi.html

Post a Comment

Previous Post Next Post