സിഡ്‌നി | ആസ്‌ത്രേലിയയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രതിഷേധം. വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളില്‍നിന്ന് വിലക്കിയതിനെതിരേയാണ് പ്രതിഷേധമുണ്ടായത്.
രാജ്യത്തെ 16 വയസിനു മുകളിലുള്ളവരില്‍ 85 ശതമാനവും സ്വമേധയാ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് നിയന്ത്രണങ്ങളെന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ആളുകള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
source https://www.sirajlive.com/public-ban-on-those-who-do-not-receive-the-vaccine-protest-in-australia.html
Post a Comment