ന്യൂഡല്‍ഹി| പ്രശസ്ത സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്‍ഫിനികിസ് തങ്ങളുടെ ലാപ്‌ടോപ്പ് സീരിസായ ഇന്‍ബുക്ക് എക്‌സ്1 സീരിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകള്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച ഇന്‍ഫിനിക്‌സിന്റെ ലാപ്‌ടോപ്പുകളും വില കുറഞ്ഞവയായിരിക്കുമെന്നാണ് സൂചനകള്‍. ഡിസംബര്‍ 8ന് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്‌ളിപ്പ്കാര്‍ട്ട് ലിസ്റ്റിങില്‍ നിന്നാണ് ലോഞ്ച് വിവരം പുറത്ത് വന്നിരിക്കുന്നത്.
ഇന്‍ഫിനിക്‌സിന്റെ ലാപ്‌ടോപ്പ് സീരിസില്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ബുക്ക് എക്‌സ്1, ഇന്‍ബുക്ക് എക്‌സ്1 പ്രോ എന്നിവയായിരിക്കും ഉണ്ടാകുക. ഈ രണ്ട് മോഡലുകളും അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായവയാണ്. അതുകൊണ്ട് തന്നെ ലാപ്‌ടോപ്പുകളുടെ സവിശേഷതകള്‍ വ്യക്തമാണ്.
ഇന്‍ഫിനിക്‌സ് ഇന്‍ബുക്ക് എക്‌സ്1 സീരിസ് എയര്‍ക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫിനിഷോടുകൂടിയ നേര്‍ത്ത ലോഹ ബോഡിയുമായിട്ടായിരിക്കും വിപണിയില്‍ എത്തുക. ഇന്‍ബുക്ക് എക്‌സ്1ന് 14 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ഉണ്ടായിരിക്കും. ഇന്‍ഫിനിക്‌സ് ഇന്‍ബുക്ക് എക്‌സ്1 സീരിസ് മൂന്ന് ഹാര്‍ഡ്വെയര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. 10 ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ3, ഇന്റല്‍ കോര്‍ ഐ5, ഇന്റല്‍ കോര്‍ ഐ7 എന്നിവയായിരിക്കും ഈ കോണ്‍ഫിഗറേഷനുകള്‍.
ലാപ്‌ടോപ്പിന് 40,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ഇന്‍ഫിനിക്‌സ് ഇന്‍ബുക്ക് എക്‌സ്1 സീരിസ് ലാപ്ടോപ്പുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. നോബിള്‍ റെഡ്, സ്റ്റാര്‍ഫാള്‍ ഗ്രേ, അറോറ ഗ്രീന്‍ എന്നിവയായിരിക്കും നിറങ്ങള്‍. അവതരണശേഷം ഉടന്‍തന്നെ ലാപ്‌ടോപ്പുകള്‍ വില്‍പ്പനയ്‌ക്കെത്തും.
source https://www.sirajlive.com/infinix-inbook-x1-series-laptop-presentation-on-december-8th.html
Post a Comment