മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും 142 അടി

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരാമവധി സംഭരണ ശേഷിയായ 142 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം ഷട്ടര്‍ തമിഴ്‌നാട് ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

 



source https://www.sirajlive.com/the-water-level-in-mullaperiyar-is-again-142-feet.html

Post a Comment

أحدث أقدم