മുംബൈ| സൂചികകളില്‍ രണ്ടാമത്തെ ദിവസവും നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 244 പോയന്റ് ഉയര്‍ന്ന് 57,929ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,243ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ് എന്നീ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
ഐടിസി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, ഫാര്‍മ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
source https://www.sirajlive.com/sensex-up-244-points-nifty-above-17200.html
Post a Comment