ഹൈദരാബാദ് | തെലങ്കാനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കരിംനഗര്‍ ജില്ലയിലെ ബൊമ്മക്കലിലുള്ള ചല്‍മേദ ആനന്ദ് റാവു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 43 വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതേതുടര്‍ന്ന് അധികൃതര്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ക്യാമ്പസ് അടച്ചുപൂട്ടുകയും ചെയ്തു. കോളജില്‍ ഒരാഴ്ച മുമ്പ് വാര്‍ഷിക ദിനാചരണം നടത്തിയിരുന്നു. ഇതാകാം രോഗം വ്യാപിക്കാന്‍ കാരണമായതെന്നാണ് അധികൃതരുടെ സംശയം.ചടങ്ങില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഇതുവരെ 200 വിദ്യാര്‍ഥികളെയാണ് പരിശോധന്ക്ക് വിധേയരാക്കിയത്. കാമ്പസിലെ 1,000 പേരെ പരിശോധിക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാമ്പ് ഉണ്ടാകുമെന്നും കരിംനഗര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുവൈറ പറഞ്ഞു. ശനിയാഴ്ച 13 വിദ്യാര്‍ഥികള്‍ക്ക് പോസിറ്റീവായി. 26 പേര്‍ക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
source https://www.sirajlive.com/covid-for-43-medical-students-in-telangana-campus-closed.html
إرسال تعليق