ന്യൂഡല്‍ഹി| രാജ്യത്ത് 9,765 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,46,06,541 ആയി ഉയര്‍ന്നു. സജീവ കേസുകള്‍ 99,763 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ രാജ്യത്ത് 8,548 പേര് കൊവിഡ് മുക്തരായി. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.35 ശതമാനമാണ്.
കേരളത്തില്‍ നിന്നുള്ള 403 പേര് ഉള്‍പ്പെടെ 477 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 4,69,724 ആയി ഉയര്‍ന്നു.
source https://www.sirajlive.com/covid-adds-9765-more-in-the-country-477-deaths.html
إرسال تعليق