കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂര്‍ മമ്പറത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗായണ് യൂത്ത്‌കോണ്‍ഗ്രസ് നടപടി. കഴിഞ്ഞ രണ്ട് ദിവസമായി കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.
മമ്പറത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹോ കടന്നുപോകുന്നതിനിടെ അഞ്ചില്‍ താഴെയുള്ള യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡരികില്‍ നിന്ന് കൊടി വീശുകയായിരുന്നു. എന്നാല്‍ ഗൗനിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി.
source https://www.sirajlive.com/youth-congress-raises-black-flag-against-cm-in-kannur.html
إرسال تعليق