പള്ളികളിൽ പ്രതിഷേധിച്ചും പ്രതിഷേധിക്കാതെയും ഭിന്നിച്ചു

കോഴിക്കോട് | വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതിനെതിരെ കോഴിക്കോട്ട് മുസ്‌ലിം ലീഗ് വിളിച്ച യോഗത്തിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകളിൽ ഭിന്നത. പള്ളികളിൽ പ്രതിഷേധം പാടില്ലെന്ന് സമസ്ത ഇ കെ വിഭാഗം നേതാവ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അറിയിച്ചതിന് പിന്നാലെ യോഗത്തിൽ പങ്കെടുത്ത മുജാഹിദ്, ജമാഅത്ത് സംഘടനകൾ ജുമുഅക്ക് സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നു.

കെ എൻ എം ഔദ്യോഗിക വിഭാഗം, മർകസുദ്ദഅ്‌വ, വിസ്ഡം വിഭാഗങ്ങളുടെ കീഴിലുള്ള പള്ളികളിൽ വഖ്ഫ് ബോർഡ് വിഷയത്തിൽ ബോധവത്കരണം നടന്നു. ഖുതുബയെന്ന് പറഞ്ഞ് നടത്തുന്ന മലയാള പ്രസംഗത്തിൽ തന്നെയായിരുന്നു വഖ്ഫ് വിഷയം പ്രതിപാദിച്ചത്. എന്നാൽ, ഇ കെ വിഭാഗം പള്ളികളിൽ വഖ്ഫ് വിഷയത്തിൽ ഉദ്‌ബോധനം നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇതോടെ ലീഗ് വിളിച്ച യോഗത്തിൽ പങ്കെടുത്ത സംഘടനകൾക്കിടയിൽ രണ്ട് ചേരി തന്നെ രൂപപ്പെട്ടു.



source https://www.sirajlive.com/churches-were-divided-into-protesting-and-non-protesting.html

Post a Comment

Previous Post Next Post