മൊഫിയ പര്‍വീണിന് നീതി തേടി സമരം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം സംശയിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊച്ചി | ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് ആരോപണവുമായി പോലീസ്. റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കണം എന്ന് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെടുന്നു. ഇതിനായി ഇവരെ കസ്റ്റഡിയില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പോലീസ് സൂചിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ഥി നേതാക്കളായ അല്‍ അമീന്‍, അശ്‌റഫ്, നജീബ്, അനസ് എന്നിവരെ കസ്റ്റഡയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. റിപ്പോര്‍ട്ട് വിവാദ പരമര്‍ശങ്ങള്‍ ഉള്ളതായി സമരത്തിന് നേതൃത്വം നല്‍കിയ അന്‍വര്‍ സാദത്ത് എം എല്‍ എയാണ് അറിയിച്ചത്. സമരം നടത്തിയവര്‍ക്ക് നേരെ പോലീസ് നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണെന്ന് എം എല്‍ എ പറഞ്ഞു. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ ആരോപിച്ചു.



source https://www.sirajlive.com/mofia-parveen-struggles-for-justice-police-remand-report-on-congress-activists-suspected-of-having-links-with-terrorists.html

Post a Comment

Previous Post Next Post