ആലപ്പുഴ എസ്ഡിപിഐ നേതാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിറകെ ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രജ്ഞിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയതെന്നാണ് അറിയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം
ശനിയാഴ്ച രാത്രിയാണ് ആലപ്പുഴയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എ ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകവെ കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവും കൊല്ലപ്പെട്ടിരിക്കുന്നത്.
മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത്
source https://www.sirajlive.com/bjp-leader-hacked-to-death-in-alappuzha.html
Post a Comment