വൈപ്പിനില്‍ അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി |  വൈപ്പിന്‍ ഞാറക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അതുല്‍ (18) മരിച്ചത്. അതുലിന്റെ അമ്മ നായരമ്പലം സ്വദേശിനി സിന്ധു(30) ഇന്നലെ മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില തീര്‍ത്തും വഷളാകുകയായിരുന്നു. പ്ലസ് ടു പാസായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു. ബന്ധുക്കളാണ് സംഭവം ആദ്യം കണ്ടത്. യുവതി നല്‍കിയ മൊഴിയില്‍ അയല്‍വാസിയായ യുവാവിന്റെ പേരുണ്ട്. ഇയാള്‍ക്കെതിരെ സിന്ധു രണ്ടു ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സിന്ധുവിന്റെയും മകന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

 

 



source https://www.sirajlive.com/the-son-also-died-of-burns-along-with-his-mother-in-vypin.html

Post a Comment

أحدث أقدم