ഫാത്വിമ ലത്വീഫിന്റെ മരണം; പിതാവ് ഇന്ന് സി ബി ഐക്ക് മൊഴി നല്‍കും

ചെന്നൈ | ചെന്നൈ ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്വിമ ലത്വീഫിന്റെ പിതാവ് ലത്വീഫ് ഇന്ന് സി ബി ഐ മുമ്പാകെ മൊഴി നല്‍കും. രാവിലെ 10.30ന് ചെന്നൈയിലെ ഓഫീസിലാണ് മൊഴി നല്‍കുക. മൊഴി നല്‍കിയ ശേഷം കേസിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഫാത്വിമയുടെ പിതാവ് കാണും.

അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്വിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സി ബി ഐക്ക് കൈമാറിയത്.

 

 

 

 



source https://www.sirajlive.com/death-of-fatima-latvif-the-father-will-testify-to-the-cbi-today.html

Post a Comment

Previous Post Next Post