വകുപ്പുതല റിപ്പോർട്ട് പൂഴ്ത്തിയത് മന്ത്രിയുടെ അറിവോടെയെന്ന്

തിരുവനന്തപുരം | ദത്ത് വിവാദത്തിൽ വനിതാ ശിശുക്ഷേമ സമിതി ഡയറക്ടർ നൽകിയ വകുപ്പ്തല റിപ്പോർട്ട് പൂഴ്ത്തിയത് വകുപ്പ് മന്ത്രിയുടെ അറിവോടെയെന്ന് കുഞ്ഞിന്റെ അമ്മ അനുപമ ആരോപിച്ചു. റിപ്പോർട്ട് പൂഴ്ത്തിയ നീക്കം മന്ത്രി അറിയാതെ നടക്കില്ലെന്നും ഇവർ പറഞ്ഞു.

വിവാദമായ ദത്ത് കേസിൽ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും പിരിച്ചുവിട്ട് കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അനുപമ അജിത് ഐക്യദാർഢ്യസമിതി ആവശ്യപ്പെട്ടു.

പൂഴ്ത്തിവെച്ചിരിക്കുന്ന വനിതാ ശിശു വികസന വകുപ്പ് ഡയറ്കടറുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സമിതി അറിയിച്ചു. ‘മേധ എയ്ഡനോടൊപ്പം’ പരിപാടി വൈ എം സി എ ഹാളിൽ നടക്കും.

ഡോ. കല്യാണി മേനോന്റെ നേതൃത്വത്തിൽ കുട്ടിക്കടത്ത് സംബന്ധിച്ച വസ്തുതാ ശേഖരണം നടത്തുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.



source https://www.sirajlive.com/the-departmental-report-was-filed-with-the-knowledge-of-the-minister.html

Post a Comment

أحدث أقدم