തൊടുപുഴ | മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പില്‍ കുറവ്. ഇപ്പോള്‍ 141.80 അടിയാണ് ജലനിരപ്പ്. സ്പില്‍ വേയിലെ ഷട്ടറുകള്‍ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു. അതേസമയം ഇടുക്കിയിലെ ജലനിരപ്പ് 2400.64 അടിയായി ഉയര്‍ന്നിട്ടുണ്ട് .ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് പത്ത് ഷട്ടറുകള്‍ തുറന്നത് വീടുകളില്‍ വെള്ളം കയറുന്നതിന് ഇടയാക്കി. പ്രതിഷേധം ഉണ്ടായതോടെ പിന്നീട് ഒമ്പത് ഷട്ടറുകളും അടയ്ക്കുകയായിരുന്നു
ഇക്കാര്യത്തില്‍ കോടതിയലക്ഷ്യ നടപടി കാണിച്ച തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു. മുന്നറിപ്പ് നല്‍കിയ ശേഷം പകല്‍ സമയത്താകണം വെള്ളം തുറന്നുവിടേണ്ടതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
source https://www.sirajlive.com/low-water-level-in-mullaperiyar-dam.html
Post a Comment