കോഴിക്കോട് | കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറി . കോഴിക്കോട് ജില്ലാ ജഡ്ജി പി രാഗിണിക്കെതിരെ ടൗണ്‍ സിഐ അനിതകുമാരിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജില്ലാ കോടതിയിലെ അഭിഭാഷകനെതിരെ കേസ് എടുത്തതിന് തന്നെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്നാണ് പരാതി. ഈ പരാതിയാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരിക്കുന്നത്.
മോഷണക്കേസ് പ്രതിയെ കോടതി വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് സംഘത്തെ തടഞ്ഞതിനാണ് കോഴിക്കോട് കോടതിയിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ നേതാവുമായ പിവി മോഹന്‍ലാലിനെതിരെ ബുധനാഴ്ച ടൗണ്‍ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ടൗണ്‍ സിഐ അനിതകുമാരിയെ ജഡ്ജി പി രാഗിണി വിളിച്ചുവരുത്തിയത്. ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് അനിത കുമാരിയുടെ പരാതി. അഭിഭാഷകനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടതായും അനിതകുമാരി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്.
source https://www.sirajlive.com/the-complaint-filed-by-the-circle-inspector-against-the-kozhikode-district-judge-was-handed-over-to-the-high-court-registrar.html
Post a Comment