ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടുംതണുപ്പ്

ന്യൂഡല്‍ഹി | ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശീതതരംഗത്തെ തുടര്‍ന്ന് കൊടുംതണുപ്പ്. ഡല്‍ഹിയില്‍ ശരാശരി താപനില 4.4 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിന് താഴ്ന്നു. രാജസ്ഥാനിലെ ചുരുവില്‍ ഏറ്റവും കുറഞ്ഞ താപനില മൈനസ് 2.6 ഡിഗ്രിയും സിക്കാറില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അമൃത്സറില്‍ താപനില മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസ് എത്തി.

ഡല്‍ഹി ലോഥി റോഡില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3.1 ഡിഗ്രി സെല്‍ഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24, 25 തീയതികളില്‍ ചെറിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതോടെ അധികൃതര്‍ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

 

 

 

 

 



source https://www.sirajlive.com/extreme-cold-in-northern-states.html

Post a Comment

Previous Post Next Post