ഇടുക്കി അണക്കെട്ട് തുറക്കല്‍; വിനോദസഞ്ചാരത്തിന് നിയന്ത്രണം

ഇടുക്കി | ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ ആറിന് തുറക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശങ്ങല്‍ പുറപ്പെടുവിച്ചും. പൊതു ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍പിടുത്തം നിരോധിച്ചു. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.



source https://www.sirajlive.com/idukki-dam-opening-restrictions-on-tourism.html

Post a Comment

Previous Post Next Post