ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വിറ്ററിനെ അറിയിച്ചു. തുടര്‍ന്നു ട്വിറ്റര്‍ പ്രശ്‌നം പരിഹരിക്കുകയും അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഒരു മണിക്കൂര്‍ നേരത്തെക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്നും പിഎംഒ അഭ്യര്‍ഥിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണം നടത്തും.
source https://www.sirajlive.com/modi-39-s-twitter-account-hacked.html
Post a Comment