തിരുവനന്തപുരം | വധക്കേസ് പ്രതിയെ പിടികൂടാന്‍ പോകുന്നതിനിടെ വള്ളം മുങ്ങി മരിച്ച പോലീസുകാരന് ബാലുവിന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍. ശേഷം മൃതദേഹം പതിനൊന്നു മണിക്ക് എസ്എപി ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെക്കും.
പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. പുന്നപ്രയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ ഉച്ചയോടെയാണ് പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാന്‍ പോകുന്നതിടെ വര്‍ക്കലയില്‍ വച്ച് വള്ളം മുങ്ങി ബാലു മരിക്കുന്നത്.
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ബാലു പരിശീലനം പൂര്‍ത്തിയാക്കിയിട്ട് നാല് മാസം മാത്രം പിന്നിടുമ്പോഴാണ് മരണം സംഭവിക്കുന്നത്.
source https://www.sirajlive.com/today-is-the-funeral-of-the-policeman-who-drowned-while-trying-to-apprehend-the-accused-in-the-murder-case.html
إرسال تعليق