രുദ്രാപുര്‍ | ഉത്തരാകണ്ഡിലെ ദുദ്രാപുരില് റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയാിരുന്നു. ലോകേഷ് ലോനി , മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.
അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പോലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തുംഎത്തിയത്. ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് ഇരുവരും
source https://www.sirajlive.com/two-youths-were-killed-when-a-train-collided-with-them-while-they-were-taking-selfies-on-a-railway-track.html
إرسال تعليق