പീഡന ഇരയേയും കുടുംബത്തേയും കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി മുന്‍ എം എല്‍ എയെ വെറുതെവിട്ടു

ന്യൂഡല്‍ഹി | ഉന്നാവോയില്‍ പീഡിനത്തിനിരയായ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി മുന്‍ എം എല്‍ എ കുല്‍ദീപ് സിംഗ് സെംഗാറിനെ കോടതി വെറുതെവിട്ടു. കുല്‍ദീപിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് ചഊണ്ടിക്കാട്ടി ഡല്‍ഹി കോടതിയാണ് കുറ്റവിമുക്തരാക്കിയത്. കുറ്റാരോപിതരായ മറ്റ് നാല് പേര്‍ക്കെതിരായ നടപടികള്‍ തുടരാമെന്നും കോടതി പറഞ്ഞു.

2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുല്‍ദീപിനെതിരായ കേസ്. കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടിയേയും കുടുംബത്തേയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ഉന്നാവോ ബലാത്സംഗക്കേസില്‍ സെംഗാറിന് നേരത്തെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

 

 

 



source https://www.sirajlive.com/the-bjp-has-acquitted-a-former-mla-in-a-case-of-attempted-murder-of-a-torture-victim-and-his-family.html

Post a Comment

Previous Post Next Post