തിരുവനന്തപുരം | ഇപ്പോള്‍ ആരോപണം നടക്കുന്ന മുഴുവന്‍ സര്‍വകലാശാല നിയമങ്ങളും റദ്ദാക്കി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങും. കേരളത്തിലെ സര്‍വകലാശാല എ കെ ജി സെന്ററിലെ ഡിപ്പാര്‍ട്ട്‌മെന്റല്ല. സി പി എമ്മിന്റെ സെല്ലായി സര്‍വകലാശാലകളെ മാറ്റാനാണ് ശ്രമം. അക്കാഡമിക രംഗത്തെ സി പി എം ഇടപെടല്‍ മൂലം സര്‍വകലാശാല വീര്‍പ്പമുട്ടുകയാണെന്നും സതീശന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമല്ല പ്രതിപക്ഷത്തിന്റെ വിഷയം. സര്‍വകലാശാല അക്കാഡമിക കാര്യങ്ങളില്‍ സി പി എം ഇടപെടുന്നു. ശ്രീനരായണഗുരുവിന്റെ പേരിലുള്ള നിയമനത്തില്‍ എല്ലാ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. കണ്ണൂര്‍ വി സിയുടെ നിയമനവും നിയമവിരുദ്ധമാണ്. ഗവര്‍ണറും സര്‍ക്കാറും ഇക്കാര്യത്തില്‍ തെറ്റ് ചെയ്തു. ഗവണര്‍ മുഖ്യമന്ത്രിക്ക് കൊടുത്ത കത്തില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കി പോലീസ് തീവ്രവാദ കുറ്റം ചുമത്തുകയാണ്. കൊച്ചിയില്‍ മൊഫിയ പര്‍വീന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ പോകുന്നത് മോദി സര്‍ക്കാറിന്റെ വഴിക്കാണ്. ഇത്തരം തെറ്റായ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഹിന്ദുത്വവാദികളുടേതല്ല ഹിന്ദുക്കളുടേതാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ സതീശന്‍ ന്യായീകരിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ സംഘ്പരിവാര്‍ രീതിയിലാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്ന് ചോദ്യത്തിന് മറുപടി പറയുന്നതിനിടെ സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നയം തന്നെയാണ്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. എന്നാല്‍ മറ്റ് മതങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ താന്‍ എതിര്‍ക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
source https://www.sirajlive.com/judicial-inquiry-should-be-conducted-into-university-appointments-vd-satheesan.html
إرسال تعليق