കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച് അബുദാബി

അബുദബി |  കൊവിഡ് പ്രതിരോധിക്കാന്‍ പുതിയ ആന്റിബോഡി ചികിത്സ (റീജന്‍കോവ്) സ്വന്തമാക്കി അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണല്‍ ആന്റിബോഡി (കൃത്രിമമായി നിര്‍മിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറപ്പിയിലൂടെ കൊവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിസ്സാര, മിത കൊവിഡ് ലക്ഷണമുള്ളവര്‍ക്കു ഫലപ്രദമാണ് തെറപ്പി. രോഗികളെ ഗുരുതര അവസ്ഥയിലേക്കു പോകുന്നത് തടയുകയും ചെയ്യുമെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കാബി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും ഇതു ഗുണം ചെയ്യും. കൊവിഡിനെതിരെയുള്ള ഏറ്റവും നൂതനവും സുരക്ഷിതവുമായ മരുന്ന് ലഭ്യമാക്കി രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. അതേ സമയം കൊവിഡിനെതിരെയുള്ള വാക്‌സീന്‍ അല്ല ഇതെന്നും പറഞ്ഞു. സ്വിസ് മരുന്ന് നിര്‍മാതാക്കളായ റോഷും അബുദാബി ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പുതിയ തെറാപ്പി വികസിപ്പിച്ചത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഗസ്റ്റില്‍ അടിയന്തര ഉപയോഗത്തിനായി റിജന്‍ കോവ് അംഗീകാരം നല്‍കിയിരുന്നു.

യുഎഇയില്‍ സൊട്രോവിമാബ് ആന്റി വൈറല്‍ മരുന്ന് നല്‍കിയ ആയിരക്കണക്കിന് രോഗികളില്‍ 97% പേര്‍ക്കും 14 ദിവസത്തിനകം സുഖപ്പെട്ടിരുന്നതായും അല്‍കാബി പറഞ്ഞു.

 



source https://www.sirajlive.com/abu-dhabi-develops-new-antibody-to-fight-covid.html

Post a Comment

أحدث أقدم