ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ബലഹീനതയായി കാണേണ്ടെന്നും സര്‍ക്കാറിന്റെ മറ്റ് പരിഷ്‌കാരങ്ങളെ അത് ബാധിക്കില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച തീരുമാനം ഭാവിയില്‍ കീഴ്വഴക്കമായി മാറില്ലെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ നടത്തിയ സംവാദത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ ബലഹീനതയുടെ ലക്ഷണമല്ല. അങ്ങനെ കാണാനാവുമെന്ന് കരുതുന്നില്ല. സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍, സ്വകാര്യവത്കരണം തുടങ്ങിയ നയപരമായ പരിഷ്‌കാരങ്ങളെ കാര്‍ഷിക നിയമം പിന്‍വലിക്കല്‍ ബാധിക്കില്ല.
കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ഇതുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തിരുന്നു. മൂന്ന് നിയമങ്ങളും പെട്ടെന്ന് കൊണ്ടുവന്നതല്ലെന്നും ധനമന്ത്രി പറഞ്ഞു
source https://www.sirajlive.com/withdrawal-of-agricultural-laws-was-not-a-weakness-other-reforms-will-continue-finance-minister-nirmala-sitharaman.html
إرسال تعليق