ന്യൂഡല്‍ഹി | ഡല്‍ഹിയിലെ വായു മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആദിത്യ ദുബേ എന്ന വിദ്യാര്‍ഥിയാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി പരമോന്നത് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.
വായു മലിനീകരണം കുറക്കാന്‍ കേന്ദ്രസര്‍ക്കാരും, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ കോടതി പരിശോധിക്കും.
വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവര്‍ത്തനവും കോടതി വിലയിരുത്തും. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനക്ക് വരും
source https://www.sirajlive.com/air-pollution-in-delhi-the-public-interest-litigation-will-be-heard-by-the-supreme-court-today.html
إرسال تعليق