മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം | അഴീക്കലിലില്‍ നിന്ന് മത്സ്യബന്ധനത്തിന് ബോട്ടിന് ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുളള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ അഴീക്കല്‍ തുറമുഖത്തു നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം. ഒമ്പത് മത്സ്യതൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടിലുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 



source https://www.sirajlive.com/fishing-boat-catches-fire-the-workers-were-rescued.html

Post a Comment

Previous Post Next Post