പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അട്ടപ്പാടിയില്‍

പാലക്കാട് |  നജവാത ശിശുക്കള്‍ മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിക്കുന്നു. വീട്ടിയൂര്‍ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെ അദ്ദേഹം കണ്ടു. പാടവയല്‍ ഊരിലും കോട്ടത്തറ സ്പെഷാലിറ്റി ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും.ഇവിടത്തെ സന്ദര്‍ശനത്തിന് ശേഷം അഗിയില്‍ യു ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശനങ്ങള്‍ പരിഹരിക്കുമെന്നും ഗര്‍ഭിണികളുടെ പോഷകാഹരാക്കുറവ് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

 

 



source https://www.sirajlive.com/opposition-leader-vd-satheesan-in-attappadi.html

Post a Comment

أحدث أقدم