ബെംഗളൂരു | കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ സെന്റ് ജോസഫ് ക്രിസത്യന്‍ പള്ളിക്ക് നേരെ ആക്രണം. പള്ളിമുറ്റത്തെ 150ലേറെ വര്‍ഷം പഴക്കമുള്ള സെന്റ് ആന്റണീസ് കൂടാരത്തിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശബ്ദം കേട്ട് പള്ളിവികാരി പുറത്തിറങ്ങി നോക്കിയപ്പോള്‍ കൂടാരത്തിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചു. ആരാണ് അക്രമിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ണടാകയുടെ വിവിധയിടങ്ങളില്‍ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധ റാലി നടത്തി.
കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച മരിവര്‍ത്തന നിരോധന ബില്ലിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായതെന്നത് ശ്രദ്ധേയമാണ്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടകയില്‍ അടുത്തിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം വ്യാപിച്ചിട്ടുണ്ട്.
source https://www.sirajlive.com/attack-on-a-christian-church-in-chikballapur-karnataka.html
إرسال تعليق