അബുദബിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധിത പിസിആര്‍ പരിശോധനക്ക് വിധേയരാകണം

അബുദബി |  അബുദബിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ ഓരോ ഏഴ് ദിവസത്തിലും നിര്‍ബന്ധിത പിസിആര്‍ പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് അബുദബി സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.

എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാര്‍ക്കും അബുദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച് ഓരോ 7 ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധന നിര്‍ബന്ധിതമായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ സപ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. പി സി ആര്‍ പരിശോധന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിലവിലുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും

 



source https://www.sirajlive.com/employees-of-government-agencies-in-abu-dhabi-are-required-to-undergo-a-mandatory-pcr-test.html

Post a Comment

Previous Post Next Post