കൊച്ചി | പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്ന് വിധി പറയും. കേസിലെ 15 ആം പ്രതിയായ വിഷ്ണു സുര കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐക്ക് കേസ് വിടാതിരിക്കാന്‍ സുപ്രിംകോടതി വരെ പോയവരാണ് പ്രതികളെന്നും ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം.
അതേസമയം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലെ സാക്ഷികളെ ഒരു തെളിവും ഇല്ലാതെയാണ് സിബിഐ പ്രതികളാക്കിയതെന്നും അഞ്ച് പേരുടെയും അറസ്റ്റിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമാണെന്നയിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ഹൈക്കോടതി നിശ്ചയിച്ച സമയം തീരുന്നതിന് തൊട്ട് മുന്‍പ് നടത്തിയ അറസ്റ്റ് ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജാമ്യ വ്യവസ്ഥകള്‍ എത്ര കര്‍ശനമായലും അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.
source https://www.sirajlive.com/big-double-murder-case-judgment-on-the-bail-plea-of-the-accused-today.html
إرسال تعليق