ടെല്‍ അവീവ് | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഇസ്‌റാഈല്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി. രാജ്യത്ത് 60 വയസ് പൂര്‍ത്തിയായവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇത് സംബന്ധിച്ച ആരോഗ്യവിദഗ്ധരുടഡെ ശിപാര്‍ശ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആവശ്യമായ തയാറെടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നാലാമത്തെ ബൂസ്റ്റര്‍ ഡോസ് പുറത്തിറക്കാനുള്ള തീരുമാനം മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിന് ശേഷമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇസ്‌റാഈലില്‍ ഇതുവരെ 340 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
source https://www.sirajlive.com/omikron-israel-provides-a-fourth-dose-of-the-vaccine.html
إرسال تعليق