അങ്കമാലിയില്‍ കോടികളുടെ മയക്ക്മരുന്നുമായി നിയമ വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ പിടിയില്‍

കൊച്ചി | അങ്കമാലിയില്‍ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് വീട്ടില്‍ മുഹമ്മദ് അസ്ലാം (23), തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യര്‍ (24) എന്നിവരാണ് പിടിയിലായത് . എല്‍ എല്‍ ബി വിദ്യാര്‍ഥിയായ അസ്ലം ബെംഗളുരുവില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളാണ് ലഹരി വാങ്ങാന്‍ പണം നല്‍കിയത്. ക്രിസ്മസ്‌ -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതുവിപണിയില്‍ ഇതിന് കോടികള്‍ വിലവരും.

ആന്ധ്രയിലെ പഡേരുവില്‍നിന്നാണ് അസ്ലം ഓയില്‍ വാങ്ങിയത്. അവിടെനിന്നു ട്രയിനില്‍ ബെംഗളൂരുവിലെത്തിച്ചു. ബെംഗളൂരുവില്‍നിന്നുമാണ് ടൂറിസ്റ്റ് ബസില്‍ കയറിയത്.രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് .രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയില്‍ രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്.

 



source https://www.sirajlive.com/two-arrested-including-law-student-in-angamaly.html

Post a Comment

أحدث أقدم