ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ക്ക് ആദരാഞ്ജലി; സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി | കനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലെത്തിയാണ് അദ്ദേഹം ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ബ്രാര്‍ സ്‌ക്വയര്‍ ശമശാനത്തിലാണ് ലിഡ്ഡറുടെ മൃതദേഹം സംസ്‌കരിക്കുന്നത്. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവല്‍, കരസേന മേധാവി ജനറല്‍ എം എം നരവനെ, നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുടങ്ങിയവരും അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചു.

 



source https://www.sirajlive.com/tribute-to-brigadier-ls-lider-cultural-ceremonies-are-in-progress.html

Post a Comment

أحدث أقدم