ആലപ്പുഴ | കഴിഞ്ഞ ദിവസം രാഷ്ടീയ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ട ആലപ്പുഴയില്‍ വീണ്ടും ആക്രമണം. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആര്യാട്് ഉണ്ടായ ആക്രമണത്തില്‍ വിമല്‍ എന്ന യുവാവിന് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാനേതാവ് ടെംപര്‍ ബിനുവെന്ന് പൊലീസ് പറയുന്നു.
അതേസമയം, എസ് ഡി പി ഐ, ആര് എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി യോഗം നടക്കും. മന്ത്രിമാരായ സജി ചെറിയാന്, ടി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാമ് യോഗം നടക്കുക.ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
source https://www.sirajlive.com/aryat-alappuzha-a-youth-was-hacked-to-death-in-a-goonda-attack.html
Post a Comment