സഹകരണ ബേങ്ക്: റിസര്‍വ് ബേങ്ക് ഉത്തരവിനെതിരെ വിമര്‍ശനവുമായി മന്ത്രി വാസവന്‍

തിരുവനന്തപുരം | സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ ഇതിന് സഹായകരമാകുന്ന ഉത്തരവുകതള്‍ പുറപ്പെടുവിച്ച റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന സഹകരണ മന്ത്രി പി എന്‍ വാസവന്‍. ആര്‍ ബി ഐ ഉത്തരവ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ആര്‍ ബി ഐ ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ ബി ഐ നിലപാടിനെതിരെ സംസ്ഥാനത്ത് എല്‍ ഡി എഫും യുഡി എഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ബേങ്ക് എന്ന നിര്‍വചനത്തില്‍ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കുകളെ ഉള്‍പ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ബി ഐ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ആര്‍ ബി ഐ നിലപാട് പുനഃപരിശോധിക്കണം. കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആര്‍ ബി ഐ നല്‍കിയിട്ടില്ല. സഹായം ചെയ്യാത്ത ആര്‍ ബി ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കുകള്‍ ‘ബേങ്ക്, ബേങ്കര്‍, ബേങ്കിങ്’ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, ചെക്കുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുത്, എ ക്ലാസ് അംഗത്വമുള്ളതും വോട്ടവകാശമുള്ളതുമായ അംഗങ്ങളുടെ ബിനിനസ് പരിഗണിക്കാവൂ, കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ കൂടിയുള്ള നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കില്ല തുടങ്ങിയവയായിരുന്നു ആര്‍ ബി ഐയുടെ പുതിയ ഉത്തരവിലുണ്ടായിരുന്നത്.

 

 

 



source https://www.sirajlive.com/co-operative-bank-minister-vasavan-criticizes-reserve-bank-order.html

Post a Comment

Previous Post Next Post