മട്ടയരി ഗുണനിലവാരം: ഭക്ഷ്യവകുപ്പ് നിലപാടിനെതിരെ റേഷൻ വ്യാപാരികൾ

മട്ടാഞ്ചേരി | മില്ലുകളിൽ നിന്ന് പുറത്തിറങ്ങുന്ന സി എം ആർ മട്ടയരിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ മില്ലുടമകൾക്ക് ഉത്തരവാദിത്വമില്ലെന്ന ഭക്ഷ്യ വകുപ്പ് ഉദ്യോ ഗസ്ഥരുടെ നിലപാടിനെതിരെ റേഷൻ വ്യാപാരികൾ രംഗത്ത്. ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉദ്യോഗസ്ഥർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അരി ഉപയോഗ യോഗ്യമല്ലെങ്കിൽ പകരം ആര് നൽകണമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റേഷൻ വ്യാപാരി സംഘടനാ നേതാക്കൾ പറയുന്നു. കർഷകരിൽ നിന്ന് സംഭരിക്കുന്ന നല്ലയിനം നെല്ലുകൾ മില്ലുകളിൽ എത്തിച്ച് കുത്തരിയാക്കി പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ സ്വകാര്യ സ്ഥാപനങ്ങളിൽ എത്തിക്കുകയാണ്.

പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ നെല്ല് സഹകരണ സംഘങ്ങൾ എന്ന വ്യാജേന സപ്ലൈകോക്ക് എത്തിച്ചു നൽകുന്നതിന് ചില ഇടനിലക്കാർ സജീവമാണെന്നും വ്യാപാരികൾ പറയുന്നു. എഫ് സി ഐയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ അരി ലേലത്തിലെടുത്തും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വില കുറച്ച് ലഭിക്കുന്ന വെള്ളയരി എണ്ണയും തവിടും കളറും ചേർത്ത് വിൽപ്പന നടത്തുന്നതായും പരാതിയുണ്ട്.



source https://www.sirajlive.com/mattayari-quality-ration-traders-against-food-department-stand.html

Post a Comment

Previous Post Next Post