കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഇന്ന് ഡല്‍ഹിക്ക് മടങ്ങും

തിരുവനന്തപുരം|  നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ഇന്നലെ രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുക.

രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ഇന്നലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. ഇന്നലെ രാത്രിയോടെയാണ് രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

 

 

 



source https://www.sirajlive.com/after-visiting-kerala-the-president-will-return-to-delhi-today.html

Post a Comment

أحدث أقدم