രാജ്യത്ത് 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൊവിഡ്; 442 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 11.05 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 15.8 ശതമാനമാണ് കൊവിഡ് കേസുകളുടെ വര്‍ധന. കഴിഞ്ഞദിവസം 1.79ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 442 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം 146 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 60,405 ആയി ഉയര്‍ന്നു.

4868 ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. മഹാരാഷ്ട്രയില്‍ 1281 പേര്‍ക്കും രാജസ്ഥാനില്‍ 645 പേര്‍ക്കും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 546 ആണ് ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം.

 



source https://www.sirajlive.com/covid-to-194720-people-in-24-hours-in-the-country-442-deaths.html

Post a Comment

أحدث أقدم