കൊച്ചി | അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു. ധനുഷ്കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് അപകടം. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് 300 അടി താഴ്ചയില്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു.
വണ്ടിയുടെ ഡ്രൈവറും ക്ലീനറും ലോറിക്കുള്ളില്‍ ഉണ്ടെന്നാണ് വിവരം. ക്രെയിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈവേ പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വനമേഖലയായതിനാലും ലോറി വീണ ഭാഗം റോഡില്‍ നിന്നും വളരെ അകലെയായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
source https://www.sirajlive.com/the-lorry-overturned-at-a-depth-of-300-feet-near-adimali-valara-falls.html
إرسال تعليق