ന്യൂഡല്‍ഹി | കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഭീതിയുയര്ത്തുന്നതിനിടയില് കരുതലോടെ റിപ്പബ്ലിക് ദിനം ആഘോഷം. 73ാം റിപ്പബ്ലിക് ദിനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് രാജ്യമെങ്ങും പരിപാടികള്‍ നടക്കുന്നത് .
ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കുന്നതോടെ ആഘോഷങ്ങള്‍ തുടങ്ങും. 10.30നാണ് റിപ്പബ്ലിക് ദിന പരേഡ്. പരേഡിന് ഇത്തവണ വിശിഷ്ടാതിഥിയില്ല. ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍.
24,000 പേര്‍ക്ക് പരേഡ് വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും നടക്കും.
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പതാക ഉയര്‍ത്തി. പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിക്കും. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.
source https://www.sirajlive.com/the-country-is-celebrating-its-73rd-republic-day.html
إرسال تعليق